കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Saturday 9 May 2015 5:13 pm IST

കുട്ടനാട്: കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെളിയനാട് ചിറപ്പറമ്പില്‍ ജിക്കു എബ്രഹാ (18)മിനാണ് പരിക്കേറ്റത്. തലയ്ക്കും കാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന പത്തനംതിട്ട കുളങ്ങര വീട്ടില്‍ ഡോ. മാത്യു തോമസിനെ നിസാര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെയ് എട്ടിന് രാവിലെ ഏഴരയോടെ എ-സി റോഡില്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.