റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ചാരുംമൂട്ടില്‍

Saturday 9 May 2015 7:23 pm IST

ആലപ്പുഴ: റാവുത്തര്‍ ഫെഡറേഷന്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസിന്റെ രണ്ടാമത് സംസ്ഥാന പ്രതിനിധി സമ്മേളനം 13, 14 തീയതികളില്‍ ചാരുംമൂട് മജസ്റ്റിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.14ന് രാവിലെ ഒമ്പതിന് രക്ഷാധികാരി പി.വി. സുലൈമാന്‍ റാവുത്തര്‍ പതാക ഉയര്‍ത്തും. 10.30ന് സമ്മേളനം പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് എസ്.എ. വാഹിദ് അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് സൂഹൃദ് സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് തൈക്കൂട്ടത്തില്‍ സക്കീര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ബൈജു കലാശാല, കേരള വിശ്വകര്‍മ്മസഭ ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍, കേരള സാംബവമഹാസഭ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ പി.കെ, ധീവരസഭ ജനറല്‍ സെക്രച്ചറി വി. ദിനകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ എസ്. മീരാ സാഹിബ്, പബ്ലിസിറ്റി ചെയര്‍മാന്‍ എം.കെ.എം. ഹനീഫ, സംസ്ഥാന സെക്രട്ടറി ടി.എ. മുഹമ്മദാലി റാവുത്തര്‍, വി.എസ്.എം. ഹനീഫ, എ.എ. മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.