കോഴിക്കോട്: ശ്രീ പുഷ്പക സേവാസംഘം 47-ാം കേന്ദ്രവാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. ഇന്നലെ രാവിലെ തളി സൂര്യകാന്തി കല്യാണമണ്ഡപത്തില്‍ മഹാഗണപതിഹോമത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തില്‍ സാമൂതിരി കെ.സി. ഉണ്ണിഅനുജന്‍ രാജ വിളക്ക് തെളിയിച്ചു.മന്ത്രി കെ.പി. മോഹനന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ആചാരഅനുഷ്ഠാനങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആചാരഅനുഷ്ഠാനങ്ങളെക്കുറിച്ച് അറിവില്ലാതെ പോകുന്നത് അപകടകരമാണ്. ആചാരഅനുഷ്ഠാനങ്ങള്‍ യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കപ്പെടണം. ഒരു മതത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീ പുഷ്പക സേവാസംഘം കേന്ദ്ര പ്രസിഡന്റ് ഡോ. പ്രദീപ്ജ്യോതി അദ്ധ്യക്ഷത വഹിച്ചു.
മുന്നോക്ക സമുദായ വികസന കോര്പ്പറേഷന് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. പുഷ്പകരത്നം പുരസ്കാരം എം.കെ. നമ്പീശന് മരണാനന്തര ബഹുമതിയായി നല്കി. ഗോപിനാഥന് പുരസ്കാരം ഏറ്റുവാങ്ങി. പുഷ്പകശ്രീ പുരസ്കാരങ്ങള്‍ കലാമണ്ഡലം വാസുദേവന്‍ നമ്പീശന്, കലാമണ്ഡലം നാരായണന് നമ്പീശന് എന്നിവര്‍ക്ക് സമ്മാനിച്ചു. യുവപ്രതിഭാ കായിക പുരസ്കാരം എം.എച്ച്. ഹരിത ഏറ്റുവാങ്ങി. മുന്‍കേന്ദ്ര പ്രസിഡന്റ് സി.എം.വി. നമ്പീശന് അനുഗ്രഹ പ്രഭാഷണം നടത്തി.
ഉഡുപ്പി മാധ്വ ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് ബി. ഗിരിരാജന്‍, ആള് കേരള ബ്രാഹ്മിണ്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ സുബ്രഹ്മണ്യന് മൂസ്സത്, ആള് ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന് വനിതാ വിഭാഗം പ്രസിഡന്റ് എന്‍. മാലിനി, ഡോ. കെ. ശ്രീകുമാര്‍, പി.എസ്. നമ്പീശന് എന്നിവര്‍ ആശംസ നേര്‍ന്നു. മദ്ധ്യമേഖല സംഘടനാ സെക്രട്ടറി ടി.ആര്. ഹരിനാരായണന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എസ്പിഎസ്എസ് വൈസ് പ്രസിഡന്റ് വി.കെ. നാരായണന്, എസ്പിഎസ്എസ് ട്രഷറര്‍ ഡോ. ഡി. നീലകണ്ഠന്, അഡ്വ. സി.എന്‍.പി. നമ്പി, എല്‍.പി. വിശ്വനാഥന്, എം.ടി. രാമകൃഷ്ണന് നമ്പീശന് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്മാന് പി. വി. സുധീര്‍ നമ്പീശന് സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ പ്രതിനിധി സമ്മേളനം, നയരൂപീകരണസമ്മേളനം, ബാല യുവസമ്മേളനം, പരിണയം വൈബ് സൈറ്റ് ഉദ്ഘാടനം, വിവിധ കലാപരിപാടികള്‍, ശക്തിപ്രകടനം, പൊതുസമ്മേളനം എന്നിവ നടന്നു.
ഇന്ന് സ്ത്രീശാക്തീകരണസദസ്സ്, സാംസ്കാരിക സമ്മേളനം, മാധ്യമ സൗഹൃദ കൂട്ടായ്മ, ഫെയ്സ് ബുക്ക് കൂട്ടായ്മ, സമാപന സമ്മേളനം എന്നിവ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ സൂര്യകാന്തി കല്ല്യാണ മണ്ഡപത്തില്‍ നടക്കുന്ന സമാപനസമ്മേളനം ചലച്ചിത്രതാരം ബാബുസാമി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: