2020 ഓടെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി സ്റ്റേഡിയം: ടി.സി. മാത്യു

Saturday 9 May 2015 8:12 pm IST

കോഴിക്കോട്: 2020 ഓടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബിസിസിഐ വൈസ്പ്രസിഡന്റ് ടി.സി. മാത്യു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. 104 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം ക്രിക്കറ്റ് പശ്ചാത്തല വികസനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ കേവലം എട്ട് ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണ് കേരളത്തിന്റെ ഈ മുന്നേറ്റം. പെരിന്തല്‍മണ്ണ സ്റ്റേഡിയവും വയനാട് കൃഷ്ണഗിരി സ്റ്റേഡിയവും മികച്ചതാണ്. പെരിന്തല്‍മണ്ണ സ്റ്റേഡിയത്തിന്റെ മികവിന് 10 ലക്ഷം രൂപയാണ് ബിസിസിഐയുടെ അവാര്‍ഡായി ലഭിച്ചത്. കേരളത്തില്‍ നാല് പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ കൂടി നിര്‍മ്മിക്കും. കാസര്‍ഗോഡ്, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളില്‍ ഒന്നും തൊടുപുഴയില്‍ രണ്ട് സ്റ്റേഡിയവുമാണ് നിര്‍മ്മിക്കുന്നത്. ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ട് ഈ മാസം അവസാന ആഴ്ചയില്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ലയിലെ സ്റ്റേഡിയവും ഉദ്ഘാടനത്തിന്് സജ്ജമായിരിക്കുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റിന്് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ടീമിനെ പങ്കെടുപ്പിച്ച് ആഗസ്ത് മാസത്തില്‍ വയനാട് കൃഷ്ണഗിരിയില്‍ പരിശീലനമത്സരം സംഘടിപ്പിക്കും. രണ്ട് മത്സരങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. നിലവില്‍ അണ്ടര്‍ 16  ടീമിന്റെ പരിശീലനം ഇവിടെ നടന്നുവരികയാണ്. ഇന്ത്യന്‍ ടീമുമായി മത്സരത്തിന്് കെനിയന്‍ ടീം താത്പര്യം പ്രകടിപ്പിച്ചതായും ഇന്ത്യയില്‍ വച്ച് മത്സരം നടത്തുന്നതിന്് ബോര്‍ഡ് സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ നിന്ന് കുറ്റവിമുക്തമായാല്‍  ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ക്രിക്കറ്റ് ബോര്‍ഡ് മെമ്പര്‍മാരുടെ ഇ - മെയില്‍  ചോര്‍ത്തുന്നത് തടയാന്‍ ബോര്‍ഡ് നടപടി കൈക്കൊണ്ടിട്ടുണ്ട്.കേരളത്തെ അറിയിക്കാനുള്ള മാധ്യമം കൂടിയാണ് ക്രിക്കറ്റ്. ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ സമീപത്തെ ടൂറിസം സെന്ററുകളെല്ലാം രാജ്യത്തിന്് പുറത്തേക്കും അറിയപ്പെടും. നിയമപ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ ഇടക്കൊച്ചി സ്റ്റേഡിയം നിര്‍മ്മാണവുമായി മുന്നോട്ടുപോകും. പരിസ്ഥിതി പ്രശ്‌നം ആരോപിച്ചാണ് ഇടക്കൊച്ചി സ്റ്റേഡിയ നിര്‍മ്മാണത്തിന്് സ്റ്റേ വന്നിരിക്കുന്നത്. തിരുവനന്തപുരം എംപി ശശിതരൂര്‍ ഇടക്കൊച്ചി സ്റ്റേഡിയ നിര്‍മ്മാണത്തിന് എതിരായിരുന്നു. ഇതിന്റെ പിന്നാലെയാണ് പലരും എതിര്‍പ്പുമായി വന്നത്. കൊച്ചിയില്‍ 25 ഏക്കര്‍ സ്ഥലം സ്റ്റേഡിയം നിര്‍മാണത്തിന്് നല്കാന്‍ സംസ്ഥാന മന്ത്രിസഭ‘ തീരുമാനമെടുത്തിട്ടുണ്ടെന്നും ടി.സി. മാത്യു കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മുഖാമുഖത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ബാലനാരായണന്‍, വൈസ് പ്രസിഡന്റ് എം.പി. പ്രശാന്ത്, ക്രിക്കറ്റ് അസോസിസേയഷന്‍ ഭാരവാഹികളായ  ഡോ. നജീബ്, മനോഹര്‍, സനല്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.