ദേശീയ നദീമഹോത്സവം ഇന്നു മുതല്‍

Saturday 9 May 2015 8:17 pm IST

പാലക്കാട്: മഹാകവി അക്കിത്തം പ്രസിഡന്റായ നിളാ വിചാരവേദിയുടെ  ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ നദീമഹോത്സവത്തിന് ചെറുതുരുത്തി നിളാതീരത്ത് ഇന്ന് തുടക്കം. ഇന്നു വൈകീട്ട് അഞ്ചിന് നീളാതീരത്ത് ആരംഭിക്കുന്ന നദീ മഹോത്സവത്തിന്റെ ഉദ്ഘാടനത്തില്‍ സാഹിത്യകാരന്‍മാര്‍, പരിസ്ഥിതി സാംസ്‌കാരിക പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുക്കും. നിളയുടെ പശ്ചാതലത്തില്‍ രൂപപ്പെട്ട സംഗീതം, സാഹിത്യം, അനുഷ്ഠാന കലകള്‍, ഹ്രസ്വചിത്രങ്ങള്‍, പ്രദര്‍ശനം, ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍, ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം നദീ സംരക്ഷണ- സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സെമിനാറും ഇതോടൊപ്പം നടത്തുന്നുണ്ട്. ദേശീയ നദീമഹോത്സവം 17ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.