ന്യൂദല്‍ഹി:മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്‍മോഹന്‍സിംഗ് ഒരു ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയില്‍ മാധ്യമങ്ങള്ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മന്‍മോഹന്‍സിംഗിന്റെ പരാമര്‍ശം. ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന അന്താരാഷ്ട്ര തലത്തിലെ വിലയിരുത്തലും മന്മോഹന് എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: