കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Sunday 10 May 2015 3:38 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടോ മൂന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ മാറാന്‍ സാധ്യതയുണ്ട്. അതേസമയം, പതിവില്‍ നിന്ന് വിപരീതമായി കാലവര്‍ഷം ശരാശരിയിലും താഴെ ആയിരിക്കുമെന്നും കാലാവസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം മഴയില്‍ നേരിയ കുറവുണ്ടാകും. എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ വര്‍ഷം സാധാരണ ലഭിക്കാറുള്ളതിലും 12 ശതമാനം കുറവായിരുന്നു മഴ. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.