വികലാംഗനെ വെട്ടിപരിക്കേല്‍പ്പിച്ച ഒരാള്‍ പിടിയില്‍

Sunday 10 May 2015 6:00 pm IST

മുഹമ്മ: വികലാംഗനെ മുഖംമൂടി ധരിച്ച് വെട്ടിപരിക്കേല്‍പ്പിച്ച പ്രതികളില്‍ ഒരാളെ മുഹമ്മ പോലീസ് പിടികൂടി. മുഹമ്മ 11-ാം വാര്‍ഡില്‍ ലക്ഷംവീട് കോളനിയില്‍ അമ്പിളി (22)യാണ് പിടിയിലായത്. മുഹമ്മ എസ്‌ഐ: എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സഹോദരന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വികലാംഗനായ പെരുമ്പാവൂര്‍ പാത്തിക്കല്‍ സജീവി (54)നെയാണ് കഴിഞ്ഞ ദിവസം വെട്ടിപരിക്കേല്‍പ്പിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ സജീവന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്. കണിയാകുളങ്ങരയിലെ സഹോദരന്റെ വീട്ടിലെത്തിയ സജീവനെ രാത്രി വീടിനോട് ചേര്‍ന്നുള്ള കല്യാണ മണ്ഡപത്തില്‍ ബന്ധുക്കളുമായി സംസാരിച്ച് നില്‍ക്കെ നാലുഭാഗങ്ങളില്‍ നിന്നും മാരകായുധങ്ങളുമായി എത്തിയ സംഘം ആളുമാറി വെട്ടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.