കോട്ടയം: പിറവം തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് മന്ത്രിസ്ഥാനം ലഭിക്കണമെന്ന് ചെയര്മാന് ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. നിലപാട് നവംബര്‍ ഒമ്പതിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോണി നെല്ലൂര്‍. പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: