കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഡ്യൂ കെയര്‍ ഹരിദ്ര ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ജേര്‍ണലിസ്റ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളം പ്രസ് ക്ലബ്ബ് കിരീടം നിലനിര്‍ത്തി. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കോഴിക്കോട് പ്രസ് ക്ലബ്ബിനെ തകര്‍ത്താണ് എറണാകുളം ജേതാക്കളായത്, സ്കോര്‍: 25-13, 25-11, 25-15. കണ്ണൂര്‍ പ്രസ്ക്ലബ്ബിനാണ് മൂന്നാം സ്ഥാനം.
ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി ജോബിന് ബാബു അറ്റാക്കര്‍ (എറണാകുളം), ലെബിന്‍ സെറ്റര്‍ (എറണാകുളം), ഷമീര്‍ ഊര്‍പ്പള്ളി ഓള് റൗണ്ടര്‍ (കണ്ണൂര്‍) എന്നിവരെ തിരഞ്ഞെടുത്തു. സമാപന ചടങ്ങില്‍ പി.കെ. ശ്രീമതി എംപിയും കലക്ടര്‍ പി. ബാലകിരണും ട്രോഫിയും പ്രൈസ്മണിയും വിതരണം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് അധ്യക്ഷത വഹിച്ചു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.എന്‍.ബാബു സ്വാഗതവും സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന് നന്ദിയും പറഞ്ഞു. ഡ്യൂ കെയര്‍ ഹരിദ്ര എംഡി ബെന്നിച്ചന് മാനുവല്‍, എയ്റോസിസ് ഏവിയേഷന്‍ കോളജ് എംഡി ഡോ. ഷാഹുല്‍ ഹമീദ്, കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. റോയ്, സി.പി. സുരേന്ദ്രന്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് സി. വിനോദ് ചന്ദ്രന്, ഇന്റര്‍നാഷണല്‍ വോളിബോള്‍ റഫറി പ്രഫ. ജഗന്നാഥന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: