ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍

Monday 11 May 2015 11:12 am IST

കൊല്‍ക്കത്ത : ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരകള്‍ നടത്താന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയര്‍ ഖാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പി.സി.ബി തലവനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഡാല്‍മിയയും തമ്മില്‍ ചര്‍ച്ച നടത്തി. 2014 ല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടത്താന്‍ ധാരണയായിരുന്നു. ഇതിലെ ആദ്യപരമ്പര ഈവര്‍ഷം ഡിസംബറില്‍  യുഎഇയില്‍വച്ച് നടത്താമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി 20 കളും അടങ്ങുന്ന പരമ്പരയ്ക്കാണ് പാകിസ്ഥാന്‍ നിര്‍ദ്ദേശം വച്ചിരിക്കുന്നത്. 2007 നുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി പരമ്പര നടന്നിരുന്നില്ല. 2012 ഡിസംബറില്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.