ആലപ്പുഴ: സായി ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കോച്ചുമാരെയും സീനിയര്‍ താരങ്ങളെയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കും. പെണ്‍കുട്ടികള്‍ എഴുതിയ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നതായി ആദ്യഘട്ട അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധയാര്‍ഷിച്ച ഒരു വനിതാ താരമാണ് കത്തിലെ ഒന്നാംപേരുകാരിയെന്ന് അന്വേഷണ സംഘം പറയുന്നു.
ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനികള്‍ അപകടനില തരണം ചെയ്തശേഷം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷമേ അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് തയാറാക്കൂ. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ആലപ്പുഴ സായി പരിശീലനകേന്ദ്രത്തിലെ ഹോസ്റ്റലില്‍ തുഴച്ചില്‍ താരങ്ങളായ നാലു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.ഇതില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: