ലക്നൗ: നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദീന്‍ കൊടും ഭീകരനെ ദല്‍ഹി പോലീസിന്റെ പ്രത്യേകസംഘം ലക്നൗവില്‍ നിന്നും അറസ്റ്റ് ചെയ്തു.
1992ല്‍ അയോധ്യയില്‍ തര്‍ക്കമന്ദിരം തകര്‍ന്നതിനെതുടര്‍ന്ന് ഉണ്ടായ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനായ ഇര്‍ഫാനാണ് അറസ്റ്റിലായത്.
എട്ട് വര്‍ഷത്തോളം നിരവധിക്കേസുകളില്‍ ജയിലിലായിരുന്ന ഇയാള്‍ പിന്നീട് ജയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് ഡസിപി സഞ്ജീവ് കുമാര്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: