വേഷം കലാമണ്ഡലം ഗോപി ഡോക്യുമെന്ററി തയ്യാറായി

Monday 11 May 2015 7:11 pm IST

കൊച്ചി: കഥകളിയുടെ മഹാപ്രസ്ഥാനമായ കലാമണ്ഡലം ഗോപിയെക്കുറിച്ച് വേഷം കലാമണ്ഡലം ഗോപി എന്ന ഡോക്യുമെന്ററി തയ്യാറായി. പച്ചവേഷത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഗോപിയാശാന്‍ ഈചിത്രത്തില്‍ കഥകളിയിലെ എല്ലാ വേഷവും ചെയ്തിട്ടുണ്ട്. ഗോപിയാശാനൊപ്പം നിഴല്‍ പോലെ പിന്‍തുടര്‍ന്നിരുന്ന പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണ വാരിയര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈചിത്രം തൃശൂര്‍ ശ്രീ തീയേറ്ററില്‍ 24ന് രാവിലെ എട്ടു മണിക്ക് ആദ്യപ്രദര്‍ശനം നടത്തും. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ്, കോട്ടക്കല്‍ പി. ബാലചന്ദ്ര വാരിയര്‍, പി.വി. വിശ്വനാഥന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. ചിത്രരഥം എന്ന ബാനറില്‍ ആര്‍. എസ്. ഫിലീംസ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.. ഓട്ടന്‍ തുള്ളല്‍ കലാകാരനായി കലാപഠനം തുടങ്ങിയ ഗോപിയാശാന്‍ പിന്നീട് കഥകളിയിലേക്ക് കളം മാറ്റിച്ചവിട്ടുകയായിരുന്നു.കേരള കലാമണ്ഡലത്തില്‍ നിന്ന് കഥകളി, രാമന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍ എന്നിവരുടെ ശിക്ഷണത്തില്‍ വളര്‍ന്ന്  താരമാകുകയും പിന്നീട് കലാമണ്ഡലം അദ്ധ്യാപകനാകുകയും ചെയ്ത് പ്രിന്‍സിപ്പലായിട്ടാണ് വിരമിച്ചത്. ഛായാഗ്രഹണം സതീഷ്‌കുറുപ്പും, സംഗീതം ജെയ്‌സണ്‍ ജെ. നായരും, നിര്‍വ്വഹിച്ച ഈചിത്രം കഥകളി ആസ്വാദകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.