വെടിവയ്പ് : സിറിയയില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

Monday 7 November 2011 5:30 pm IST

ഡമാസ്കസ്: ബലിപ്പെരുന്നാള്‍ ദിനത്തിലും സിറിയയില്‍ വെടിവയ്പ്. സൈന്യത്തെ പിന്‍‌വലിക്കണമെന്ന അറബ് ലീഗിന്റെ ഐക്യരാഷ്ട്ര സഭയുടെയും ആവശ്യം സിറിയന്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സിറിയന്‍ സേനയുടെ ആക്രമണത്തില്‍ പത്ത് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 27 പേര്‍ ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബലിപ്പെരുന്നാള്‍ ദിനത്തിലും പ്രക്ഷോഭകര്‍ക്ക് നേരെ സിറിയന്‍ സൈന്യം വെടിയുതിര്‍ത്തത്. തലസ്ഥനമായ ഡമാസ്കസിന് 140 കിലോമീറ്റര്‍ അകലെയുള്ള സിറ്റി ഓഫ് ഹോംസിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം വെടിവച്ചത്. നൂറോളം പ്രക്ഷോഭകാര്‍കളെ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള സൈനിക നടപടിക്കെതിരെ അറബ് ലീഗും ഫ്രാന്‍സും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗിന്റെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി അറബ് ലീഗിന്റെ സമാന പദ്ധതി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അട്ടിമറിക്കുകയാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ആരോപിച്ചു. ബാഷര്‍ അല്‍ അസദിനെതിരെ ഫ്രാന്‍സും രംഗത്ത് വന്നിട്ടുണ്ട്. ബാഷര്‍ അല്‍ അസദിനെതിരെയുള്ള പ്രക്ഷോഭത്തില്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.