ന്യൂദല്‍ഹി: ദല്‍ഹിയിലെ കോനാട്ട് പ്ലേസിലെ ഹര്‍ഷ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍ ബാങ്കില്‍ തീപിടുത്തം അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ 11.40 ഓടെയാണ് തീപിടുത്തമുണ്ടായത്. നാലു നില കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലും ഒന്നാം നിലയിലുമായാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
ബാങ്കിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചുവെന്ന് ദല്‍ഹി ഫയര്‍ ചീഫ് എ.കെ ശര്‍മ്മ അറിയിച്ചു. 20 യൂണിറ്റ് ഫയര്‍ എഞ്ചിന് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എയര്‍ കണ്ടീഷണറില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: