തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലായിരിക്കും മഴ ശക്തമാകുക. ഏഴു സെന്റിമീറ്റര്‍ വരെ മഴപെയ്യാനിടയുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കാലവര്‍ഷം നേരത്തെ എത്തിയതല്ല മഴ കനക്കാനുള്ള കാരണം. ശ്രീലങ്കന്‍ തീരത്ത് രൂപംകൊണ്ട ശക്തമായ ചുഴലിക്കാറ്റാണ് മഴക്കുള്ള കാരണമെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: