ബീഹാറില്‍ ഗവേഷകയെ തട്ടിക്കൊണ്ടുപോയി

Thursday 30 June 2011 12:59 pm IST

പാറ്റ്ന: ബിഹാറിലെ ജമുയി ജില്ലയില്‍ ഇന്ത്യന്‍ വംശജയായ യു.എസ് ഗവേഷകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ന്യൂയോര്‍ക്ക് സ്റ്റോനി ബ്രൂക്ക് യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി ഗവേഷക ജുഹി ത്യാഗിയെയാണു തട്ടിക്കൊണ്ടു പോയത്. ഗവേഷണവുമായി ബന്ധപ്പെട്ടു ജമുയിലെ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ജുഹി. ഇന്ത്യയിലെ മാവോയിസ്റ്റ് പ്രശ്നങ്ങളെക്കുറിച്ചാണ് ഇവര്‍ ഗവേഷണം നടത്തിയിരുന്നത്. ഇവരെക്കുറിച്ച് കഴിഞ്ഞ രണ്ടു ദിവസമായി യാതൊരു വിവരവുമില്ലെന്നു പോലീസ് അറിയിച്ചു.  ബാംഗ്ലൂര്‍ സ്വദേശിയാണ് ജൂഹി. ഈ മാസം പതിനഞ്ചിനാണ് ജുഹി ബീഹാറിലെത്തിയത്. ജൂഹിയെ സഹായിച്ചിരുന്ന പ്രദീപ് ദാസ് എന്ന ഗ്രാമവാസിയെയും കാണാതായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.