ന്യൂദല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയിലെ മാദ്ധ്യമങ്ങളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബുദ്ധന്റെ നാടായ ഏഷ്യക്ക് ഈ നൂറ്റാണ്ടിനെ യുദ്ധത്തില്‍ നിന്നും മുക്തയാക്കാനുള്ള ചുമതലയുണ്ടെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍, പ്രത്യേകിച്ചും ദാരിദ്ര്യ നിര്‍മ്മാര്‍ജനം ഇല്ലാതാക്കാന്‍, ഇന്ത്യയും ചൈനയും ഉത്തരവാദിത്തം പങ്ക് വച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളുടേയും ബന്ധം ഇനിയും മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയ് 14 മുതല്‍ ആറ് ദിവസത്തേക്കാണ് പ്രധാനമന്ത്രി ചൈന, മങ്കോളിയ, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: