തൃശൂര്‍: ലണ്ടനില്‍ തൃശൂര്‍ സ്വദേശികളായ അമ്മയും മക്കളും മരിച്ച നിലയില്‍. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷിന്റെ ഭാര്യ ഷിജി (37) ഇരട്ടക്കുട്ടികളായ പതിമൂന്നു വയസുള്ള നേഹ, നിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറാണ് ഷിജി. ഇവരുടെ ഫ്ളാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ലണ്ടന്‍ പോലീസാണ് നാട്ടില്‍ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: