നീര മാര്‍ക്കറ്റിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ

Wednesday 13 May 2015 6:15 pm IST

കൊച്ചി: നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷക കൂട്ടായ്മകള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുന്ന നീരയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും മാര്‍ക്കറ്റ് ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹായം നല്‍കും. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോ-ഓര്‍ഡിനേഷന്‍ സമിതി തീരുമാനം കൈക്കൊണ്ടത്. ത്രിതല കര്‍ഷക കൂട്ടായ്മകളായ ഫെഡറേഷനുകള്‍ വഴി നീര ഉത്പാദിപ്പിക്കുകയും കമ്പനികള്‍ വഴി സംഭരിച്ച് സംസ്‌കരിച്ച് വിപണിയില്‍ ഇറക്കുന്ന നീരയും ഉപോത്പന്നങ്ങളും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാര്‍ക്കറ്റ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.