മറയൂര്‍: പാര്‍ത്തീനിയം ചെടി കാഴ്ചയില്‍ മനോഹരമാണെങ്കിലും അപകടകാരിയാണ്. മറയൂരിലും പരിസരപ്രദേശങ്ങളിലും തഴച്ചുവളരുന്ന പാര്‍ത്തീനിയം ആസ്മ രോഗത്തിന് കാണമാകുന്നു.
ചെടിദേഹത്ത് തട്ടിയാല്‍ ചൊറിച്ചിലും ഉണ്ടാകും. പാര്‍ത്തീനിയത്തിന്റെ പൂമ്പൊടിയേറ്റാല് തുമ്മല്‍, കണ്ണില്‍ വെള്ളംനിറയല്, മൂക്കടപ്പ് എന്നിവ ഉണ്ടാകും. പലവിധ ത്വക്ക് രോഗങ്ങള്‍ക്കും ഈ ചെടി കാരണമാകുന്നു.
വെളുത്ത ചെറുപൂക്കളുള്ള പാര്‍ത്തേനിയം വേനല്‍ക്കാലത്ത് ഉണങ്ങിയിരുന്നു. വേനല്‍ മഴ ശക്തമായതോടെ വീണ്ടും ചെടിതഴച്ച് വളര്‍ന്നു. കൃഷിയിടങ്ങളിലും പൊതുനിരത്തുകളിലും വ്യാപകമായിരിക്കുന്ന ഈ ചെടി നീക്കം ചെയ്യാന്‍ പല തവണ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: