നമ്മള് ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ചങ്ങലയിലെ കണ്ണികള്‍പോലെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവരാണ്. നമ്മള് ചെയ്യുന്ന കര്‍മ്മം അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെയും സ്വാധീനിക്കുന്നുണ്ട്. ഒരാളിലുണ്ടാകുന്ന മാറ്റം അടുത്തയാളിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ നന്നായതിനുശേഷം നമുക്കു നന്നാകാം എന്നു ചിന്തിക്കുന്നതു ശരിയല്ല.
അവര്‍ മാറിയില്ലെങ്കിലും നമ്മള് മാറാന്‍ തയ്യാറായാല്‍ അതിനനുസൃതമായ മാറ്റം സമൂഹത്തിലും കാണുവാന്‍ കഴിയും. പ്രത്യക്ഷത്തിലുള്ള വലിയ മാറ്റം കണ്ടില്ല എന്നു കരുതി നിരാശപ്പെടേണ്ടതില്ല. മാറ്റം ആന്തരികമായി സംഭവിക്കുന്നുണ്ട്. നമ്മളിലുള്ള ഏതൊരു നല്ല മാറ്റവും സമൂഹത്തിലും തീര്‍ച്ചയായും പരിവര്‍ത്തനം വരുത്തുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: