ഷാരുഖ് ഖാന് നോട്ടീസ്

Wednesday 13 May 2015 7:28 pm IST

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരവും ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഉടമയുമായ ഷാരുഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നോട്ടീസ്. കൊല്‍ക്കത്ത ടീമിന്റെ ഓഹരി ഇടപാടുകള്‍ നേരിട്ട് ഹാജരായി വിശദീകരിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ഈ മാസം അവസാനം ഷാരുഖ് ഡയറക്റ്ററേറ്റിന്റെ മുംബൈ ഓഫീസില്‍ ഹാജരാകണം. ഈ സീസണില്‍ മൗറീഷ്യസ് കമ്പനി സീ ഐലന്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡിന് കൊല്‍ക്കത്ത ടീമിന്റെ ഓഹരി കൈമാറിയിരുന്നു. യഥാര്‍ഥ മൂല്യം മറച്ചുവച്ചാണ് ഓഹരി കൈമാറ്റമെന്നാണ് ആദായ നികുതി വിഭാഗത്തിന്റെ ആരോപണം. ഇടപാടില്‍ 100 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് നേരത്തെയും താരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.