എന്‍സിസി വാര്‍ഷിക ക്യാമ്പ് സമാപിച്ചു

Wednesday 13 May 2015 8:19 pm IST

തിരുവനന്തപുരം:'ട്രാവന്‍കൂര്‍ ടൈഗര്‍' എന്നറിയപ്പെടുന്ന രണ്ടാം കേരളാ ബറ്റാലിയന്‍ എന്‍സിസിയുടെ സംയുക്ത വാര്‍ഷിക പരിശീലന ക്യാമ്പ് തിരുവനന്തപുരത്ത് സമാപിച്ചു. ക്യാമ്പില്‍ പ്രതിഭ തെളിയിച്ചവരെ ദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്‌ളിക് ഡേ ക്യാമ്പിലേക്കും സംസ്ഥാനത്തിന് പുറത്ത് നടത്തുന്ന മറ്റ് ക്യാമ്പുകളിലേക്കും പരിഗണിക്കും. തിരുവനന്തപുരം രണ്ടാം കേരള ബറ്റാലിയന്‍ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ ബി.പി. സിംഗ് ക്യാമ്പിന് നേതൃത്വം നല്‍കി. 700-ല്‍ പരം കേഡറ്റുകളും 50-ല്‍ പരം സൈനിക അംഗങ്ങളും എന്‍സിസി ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.