ആരോഗ്യവിഭാഗം പരിശോധന: പഴകിയ ഭക്ഷണം പിടിച്ചു

Wednesday 13 May 2015 9:53 pm IST

കോട്ടയം: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ നടന്ന പരിശോധനയില്‍ കെഎസ്ആര്‍ടിസി ക്യാന്റീനില്‍ ഉള്‍പ്പെടെ നഗരത്തിലെ മൂന്നു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ഫ്രൈഡ് റൈസ്, വറുത്തമീന്‍, ചോറ് മുതലായവയാണ് പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്ന് ഓര്‍ക്കിഡ്, ഇംപീരിയല്‍ തുടങ്ങിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ പതിനഞ്ചു ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.