ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് അബു അലാ അല്‍ അഫാരി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാഖില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിനിടെയാണ് അഫാരി കൊല്ലപ്പെട്ടത്.
അഫാരിക്കൊപ്പമുണ്ടായിരുന്ന നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന.ആക്രമണത്തിലാണ് അഫാരി കൊല്ലപ്പെട്ടത്. ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
മന്ത്രായലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അബു അലാ അല്‍ അഫാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇറാഖ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്. വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും വെബ്സൈറ്റിലുണ്ട്.
ഐഎസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ അഭാവത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അഫാരിയായിരുന്നു. അബ്ദുല്‍ റഹ്മാന് മുസ്തഫ മുഹമ്മദ് എന്നതാണ് യഥാര്‍ഥ പേര്. ഏഴ് ദശലക്ഷം ഡോളറാണ് അഹാരിയുടെ തലയ്ക്ക് ഇന്റര്‍പോള്‍ വിലയിട്ടിരുന്നത്.
അതേസമയം, അബു അലാ അല്‍ അഫാരി കൊല്ലപ്പെട്ടുന്ന വാര്‍ത്ത പെന്റഗണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേരത്ത ഐഎസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിനെയും വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി ഇറാഖ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യം പെന്റഗണ്‍ നിഷേധിച്ചിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ ബഗ്ദാദി ചികിത്സയിലാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: