ന്യൂദല്‍ഹി:മധ്യ ദല്‍ഹിയിലെ രഞ്ജിത് നഗറിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ രണ്ടു പേര് വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് വെടിവയ്പ് നടന്നത്.
കൊലപാതകത്തിനു പിന്നില്‍ വ്യക്തിപരമായ വൈരാഗ്യമാവാമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ സാക്ഷികളാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്.
ശങ്കര്‍ റോഡ് മാര്‍ക്കറ്റില്‍ ചെറുകിട വ്യാപാരികളായ രാം ചരണ്‍, ലഖന്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മാര്‍ക്കറ്റിലെത്തിയ മൂന്നാംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ആറേഴ് തവണ ഇവര്‍ വെടിയുതിര്‍ത്തതായി സംഭവത്തിനു സാക്ഷികളായവര്‍ പറയുന്നു.
രാം ചരണ്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ലഖന്‍ ലാല്‍ മരിച്ചത്. കേസില്‍ സാക്ഷി പറഞ്ഞതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: