ഹിസാര്‍: ഹിസാര്‍ കോടതിയിലുണ്ടായ വെടിവയ്പില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി കൊല്ലപ്പെട്ടു.ബച്ചി എന്നറിയപ്പെടുന്ന സന്ദീപാണ് മരിച്ചത്.
കൊലപാതകവും കൊലപാതക ശ്രമവും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ സന്ദീപിനെ ജിന്ദ് പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കവെയാണ് സംഭവം. പരിക്കേറ്റ ജിന്ദിലെ അസിസ്റ്റന്റ് സബ് ഇന്സ്പെക്ടറിര് ഗുല്ബീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിയേറ്റ് ഉടന്‍ തന്നെ സന്ദീപ് മരിച്ചു. ബാല്സമന്ദ് സ്വദേശി സജിദ് എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളെ സംഭവസ്ഥലത്തുനിന്ന് പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ജിന്ദ്, ഹാന്‍സി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവേയാണ് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: