ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅദനി പ്രതിയായ ബംഗലൂരു സ്ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തെ സമയം വേണമെന്ന് വിചാരണ കോടതി. ഇക്കാര്യം അറിയിച്ച് വിചാരണ കോടതി കര്‍ണാടക ഹൈക്കോടതിക്ക് കത്തുനല്‍കി.
വിചാരണ കോടതി ജഡ്ജിയുടെ കത്ത് ഹൈക്കോടതി സുപ്രീംകോടതിക്ക് അയച്ചു. ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചത്. അതിന് വിരുദ്ധമായ അഭിപ്രായാണ് വിചാരണ കോടതി നേരിട്ട് മേല്‍ക്കോടതികളെ അറിയിച്ചിരിക്കുന്നത്.
ചികിത്സക്കായി മദനിക്ക് സുപ്രീംകോടതി നല്കിയ ജാമ്യം ഇപ്പോഴും തുടരുകയാണ്. വിചാരണ കോടതിയുടെ കത്ത് നാളെ സുപ്രീംകോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: