സമാധാനപാലനത്തിനുള്ള യു എന്‍ പ്രത്യേക പുരസ്‌കാരം ഭാരതത്തിന്

Thursday 14 May 2015 10:38 pm IST

വാഷിംങ്ടണ്‍: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാന പലനത്തിനായി നല്‍കിയ സംഭാവനകള്‍ക്ക് ഭാരതത്തിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പുരസ്‌കാരം. യുഎസ് കോണ്‍ഗ്രസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ യുഎന്‍  സമാധാനപാലന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ അംബാസഡര്‍ അരുണ്‍ കെ. സിംങ് ഭാരതത്തിനുവേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. കരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഭാരതം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. യുഎന്‍ സമാധാനപാലന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം 180,000 സൈനികരെ ഭാരതം വിവിധ രാജ്യങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മൊത്തം  69 ഏറ്റുമുട്ടലുകളില്‍ യുഎന്‍ പങ്കെടുത്തിട്ടുള്ളതില്‍ 44 എണ്ണത്തില്‍ ഭാരതവും പങ്കാളിയായിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലായി നടന്ന പോരാട്ടങ്ങളില്‍ 158 ഓളം ഭാരത സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഭാരതത്തിന്റെ സാമാധാന പ്രവര്‍ത്തനങ്ങളെ ബരാക് ഒബാമ പ്രശംസിച്ചിരുന്നു. 2015ല്‍ യുഎന്‍ സമാധാന പാലനത്തിനായി ഏറ്റവും കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുള്ളത്  ഭാരതമാണ്. 1950നുശേഷം അന്താരാഷ്ട്ര തലത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതം ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന് സിംങ് ചടങ്ങില്‍ അറിയിച്ചു. ബെറ്റര്‍ വേള്‍ഡ് ക്യാമ്പയിന്‍ പ്രസിഡന്റ് പീറ്റര്‍ യിയൊ, യുഎന്‍ ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ കാതി കാല്‍വിന്‍,  യുഎസ് ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. മുകേഷ് ആഗി, യുഎന്‍ ഫീല്‍ഡ് സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മന്റ് അണ്ടര്‍ സെക്രട്ടറി ജനറല്‍ അല്‍ ഖാരെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.