ശിവകുമാര്‍ നിര്‍ഗുണനായ ദേവസ്വം മന്ത്രി: അഡ്വ. എ.ജയശങ്കര്‍

Friday 15 May 2015 1:25 am IST

തൃശൂര്‍: വി.എസ്.ശിവകുമാര്‍ നിര്‍ഗ്ഗുണനായ ദേവസ്വം മന്ത്രിയാണെന്നും ദേവസ്വത്തിന് ഇത്തരമൊരു മന്ത്രിയെ കിട്ടിയതില്‍ ലജ്ജിക്കുന്നുവെന്നും അഡ്വ.എ.ജയശങ്കര്‍. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തെക്കേ ഗോപുരനടയില്‍ നടന്ന സെമിനാറില്‍ ക്ഷേത്രം ക്ഷേത്രവിശ്വാസികള്‍ക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്ത് ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് ഇരുന്നവരെല്ലാം കാട്ടു കള്ളന്‍മാരാണ്. ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡും മുസ്ലിങ്ങള്‍ക്ക് വഖഫ് ബോര്‍ഡും ഉള്ളതുപോലെ സ്വന്തമായി ഒരു ബോര്‍ഡ് വേണമെന്നാണ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ആവശ്യം. ദേവസ്വം ബോര്‍ഡില്‍ നിന്ന് കമ്മ്യൂണിസ്റ്റ്കാര്‍ നന്നായി കയ്യിട്ട് വാരി. എന്നാല്‍ കോണ്‍ഗ്രസുകാരുടെ കാലത്താണ് ദേവസ്വം ബോര്‍ഡ് കേന്ദ്രീകരിച്ച് ഏറ്റവും വലിയ അഴിമതി നടന്നത്. ക്ഷേത്രവിശ്വാസികളെ മുന്‍നിര്‍ത്തി ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡുകള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡിലെ പലരും വിശ്വാസികളായ രാഷ്ട്രീയക്കാരോ വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസികളോ ആയി മാറിയെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് രാജീവ് ഇരിങ്ങാലക്കുട പറഞ്ഞു. അഡ്വ. ബി. ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.