ലണ്ടന്‍: ദേശീയ ടീമിലോ ഇടമില്ല. എങ്കില്പിന്നെ ഐപിഎല്‍ ക്രിക്കറ്റെങ്കിലും കളിക്കാമെന്ന് കെവിന് പീറ്റേഴ്സന് തീരുമാനിച്ചു. പക്ഷേ, വിധി അതിനും അനുവദിച്ചില്ല. പരിക്കിന്റ രൂപത്തില്‍ വേട്ടയാടി. കാല്‍വണ്ണയ്ക്ക് പരിക്കേറ്റ ഇംഗ്ലീഷ് ബാറ്റിങ് സ്റ്റാര്‍ ഐപിഎല്‍ കളിക്കാനെത്തില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായ പീറ്റേഴ്സന് പ്രാഥമിക റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കായി ഇന്ന് ഇന്ത്യയില്‍ വിമാനമിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കെപിക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. മെയ് 24നാണ് ഐപിഎല്ലിന് തിരശീലവീഴുന്നത്.ലെയ്സെസ്റ്റര്‍ ഷെയറിനോടുള്ള കൗണ്ടി മാച്ചിനിടെ പീറ്റേഴ്സനെ പരിക്ക് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: