കൊച്ചി: ലേഡീസ് എത്നിക്വെയര് കളക്ഷനുമായി മാപോണി ഡോട്ട് കോം എത്തി. ലെഹംഗാ, സല്‍വാര്‍ സ്യൂട്ട്, ദാവണി, സാരി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഓര്‍ഡര്‍ നല്കിയാല് നാലു മുതല്‍ ആറു ദിവസത്തിനകം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് മെറ്റീരിയല്‍ എത്തിക്കുമെന്ന് മാപോണിയുടെ സാരഥി രേഷ്മ അപ്സി ലാല്‍ അവകാശപ്പെട്ടു.
സാധാരണക്കാരനും പ്രാപ്യമാകും വിധം പരിശുദ്ധ പട്ടില്‍ തയാറാക്കുന്ന തനത് കാഞ്ചീപുരം സാരികള്‍ ഈ മാസം തന്നെ ഓണ്‍ലൈനില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഡിസൈന്‍ സ്വന്തം ചിത്രവും പേരുമുള്‍പ്പെടെ ചേര്‍ത്തുകൊണ്ട് കാഞ്ചീപുരം സാരികള്‍ ലഭ്യമാക്കും. വില്‍പ്പനയുടെ ഒരു വിഹിതം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും.
സ്വയം പര്യാപ്തത നേടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ പ്രൊമോട്ടര്‍മാരുടെ ചെറു ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: