അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോ. സമ്മേളനം ഇന്ന്

Friday 15 May 2015 7:20 pm IST

ആലപ്പുഴ: ഓള്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് ആലപ്പുഴയില്‍ ജുവല്‍ കോംപ്ലക്‌സില്‍ നടക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്‍ഗവന്‍ ഉദ്ഘാടനം ചെയ്യും. ആള്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എസ്. ആശാമോള്‍ മുഖ്യപ്രഭാഷണം നടത്തും ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്ത്, സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോള്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, പത്തനംത്തിട്ട ജില്ലാ സെക്രട്ടറി സി.എസ്. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.