സ്വാമി മൃഡാനന്ദ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഇന്ന്

Friday 15 May 2015 7:45 pm IST

തൃശൂര്‍: ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്വാമി മൃഡാനന്ദ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ഇന്ന് നടക്കും. പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പരിപാടിയില്‍ തപസ്യ കലാസാഹിത്യ വേദി സ്ഥാപകനും കേസരി വാരിക മുന്‍ പത്രാധിപരുമായ എം.എ. കൃഷ്ണന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പുരസ്‌കാരം സമര്‍പ്പിക്കും. വൈകിട്ട് 3ന് നടക്കുന്ന പരിപാടിയില്‍ വിവേകാനന്ദ സേവാകേന്ദ്രം പ്രസിഡന്റ് സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രശസ്തിപത്ര സമര്‍പ്പണം സുദര്‍ശനം സുകുമാരന്‍ നായര്‍ നിര്‍വ്വഹിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി  ഡോ.പി.വി.കൃഷ്ണന്‍ നായര്‍ പുസ്തകപ്രകാശനം നടത്തും. ഭാരതീയം പത്രാധിപര്‍ പുത്തേഴത്ത് രാമചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. പ്രൊഫ.എസ്. രാധാകൃഷ്ണന്‍ സ്മരണിക പ്രകാശനം നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ തൃശ്ശിവപുരം മോഹനചന്ദ്രന്‍ സ്മരണിക ഏറ്റുവാങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.