ഇടുക്കി: ഇടുക്കി തങ്കമണിയിലും പീരുമേട്ടിലും എക്സൈസ് വിഭാഗം നടത്തിയ റെയ്ഡില്‍ 12 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റുചെയ്തു. പീരുമേട്ടില്‍ നിന്ന് പത്തര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി തേവലക്കര സ്വദേശി ഷെറീഫ്, കരുനാഗപ്പള്ളി കോഴിക്കോട് ജലാലുദ്ദീന്‍ എന്നിവരെയും തങ്കമണിയില്‍ നിന്ന് ഒന്നരകിലോ കഞ്ചാവുമായി തറപ്പേല്‍ സ്റ്റെബിനെയുമാണ് പിടികൂടിയത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തങ്കമണി സ്വദേശി സ്റ്റെബിന് ബസില്‍ ഒന്നരകിലോ കഞ്ചാവുമായി യാത്ര ചെയ്യുന്നതിനിടെ പിടിയിലായത്. തൊടുപുഴ സ്വദേശിക്ക് കൊടുക്കാനായി കൊണ്ടുപോയതാണ് കഞ്ചാവെന്ന് പ്രതികള്‍ പറഞ്ഞു. മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: