ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം തുടങ്ങി

Friday 15 May 2015 8:15 pm IST


ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.എം.കദംബന്‍ നമ്പൂതിരി സംസാരിക്കുന്നു

തൃശൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി 49-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സമിതി യോഗത്തോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനം ആരംഭിച്ചത്.
കോട്ടപ്പുറം പ്രതാപ് നിവാസില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്എന്‍.എം.കദംബന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ വി.കെ.വിശ്വനാഥന്‍, സ്വാമി അയ്യപ്പദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സംഘടന സെക്രട്ടറി ടി.യു.മോഹനന്‍, സെക്രട്ടറിമാരായ ദിനചന്ദ്രന്‍, സി.കെ.കുഞ്ഞ്, മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 10 ന് ശ്രീങ്കര ഹാളില്‍ പ്രതിനിധി സമ്മേളനം തെക്കേമഠം വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി മൂപ്പില്‍ സ്വാമിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍.എം.കദംബന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.സീമാജാഗരണ്‍ അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും.

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വിണ്ടെടുക്കുക എന്ന പ്രശ്‌നത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.കെ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിക്കും. ജി.ബി.ദിനചന്ദ്രന്‍ സ്വാഗതവും കെ.എസ്.സുദര്‍ശന്‍ നന്ദിയും പറയും. തുടര്‍ന്ന് ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണം,ചര്‍ച്ച എന്നിവ നടക്കും. വൈകീട്ട് 4ന് നടക്കുന്ന പരിപാടിയില്‍ സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും. പാലക്കല്‍ മാധവമേനോന്‍ അദ്ധ്യക്ഷത വഹിക്കും.

രാത്രി 7.30 ന് ഡോ.എടനാട് രാജന്‍ നമ്പ്യാരുടെ ചാക്യാര്‍കൂത്ത് ഉണ്ടാകും. നാളെ രാവിലെ 9.30ന് കേന്ദ്ര ആയൂഷ് മന്ത്രി ശ്രീപദ്‌നായിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ടി.സുന്ദര്‍ മേനോന്‍ അദ്ധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന്‍, സ്വാമി അയ്യപ്പദാസ് എന്നിവര്‍ സംസാരിക്കും. വൈകീട്ട്4.30ന് ശോഭായാത്ര. തുടര്‍ന്ന് വടക്കുംനാഥ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.