താന്‍ തന്നെ മികച്ചവന്‍: മറഡോണ

Friday 15 May 2015 10:01 pm IST

ബ്യൂണസ് അയേഴ്‌സ്: ലയണല്‍ മെസിയേക്കാള്‍ മികച്ച കളിക്കാരന്‍ താന്‍ തന്നെയായിരുന്നുവെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മെസിയേക്കാള്‍ മികച്ച ഫിനിഷര്‍ ഞാനാണ്. ഞാന്‍ നേടിയ ഗോളുകളാണ് സുന്ദരം. മെസിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. ഗോളുകളുമായുള്ള മല്‍പ്പിടിത്തത്തിനിടെ അദ്ദേഹം ആ ശൈലിയെ കൊല്ലുന്നു. അതുകൊണ്ടാണ് തന്റെ ശൈലി മികച്ചതാകുന്നത്. എന്നാല്‍, ഇതുവരെ മെസി മുന്നൂറിലധികം ഗോളുകള്‍ നേടി. തന്റെ സമ്പാദ്യം ഇരുന്നൂറിലധികം മാത്രമെന്നും മറഡോണ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.