പത്തനംതിട്ട: ശബരീശദര്ശനത്തിനായി മോഹന്‍ലാല്‍ സന്നിധാനത്തെത്തി. ഇരുമുടിക്കെട്ടില്ലാതെ ഇന്നലെ പുലര്‍ച്ചെയാണ് ശബരിമലയിലെത്തിയത്. വടക്കേനടവഴി സോപാനത്തെത്തിയ നടന് രാവിലെ 5ന് നിര്‍മാല്യദര്‍ശനം നടത്തി.
താരത്തിന്റെ പിറന്നാള്‍ കൂടിയായിരുന്നു ഇന്നലെ. ദര്‍ശനം നടത്തിയ ലാലിന് മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി തീര്‍ത്ഥവും പ്രസാദവും നല്കി. അതിന് ശേഷം തന്ത്രി കണ്ഠരര് രാജീവരെ കണ്ട് അനുഗ്രഹം വാങ്ങി. തന്ത്രി മോഹന്‍ലാലിന് പ്രസാദവും നല്കി.
മാളികപ്പുറത്ത് ദര്‍ശനം നടത്തിയ ലാലിന് മേല്‍ശാന്തി കേശവന് നമ്പൂതിരി പ്രസാദം നല്കി. ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു, കമ്മീഷണര്‍ രാമരാജപ്രസാദ്, ഉദ്യോഗസ്ഥരായ വി എസ് ജയകുമാര്‍, എസ്. അജിത് കുമാര്‍ എന്നിവര്‍ ലാലിനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: