വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു

Tuesday 8 November 2011 4:45 pm IST

വയനാട്‌: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹതത്യ. തൃക്കൈപ്പറ്റ മുക്കംകുന്ന്‌ സ്വദേശി വര്‍ഗീസ്‌ (48) ആണ്‌ വിഷം കഴിച്ച്‌ ജീവനൊടുക്കിയത്‌. ഒരാഴ്ചയ്ക്കുള്ളില്‍ വയനാട്ടില്‍ മൂന്നാമത്തെ കര്‍ഷകനാണ്‌ ജീവനൊടുക്കുന്നത്‌. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയും നടത്തി വരികയായിരുന്നു വര്‍ഗീസ്‌. കൃഷി നഷ്‌ടത്തിലായതില്‍ മനംനൊന്താണ്‌ വര്‍ഗീസ്‌ ജീവനൊടുക്കിയതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു വര്‍ഗീസ് കൃഷി നടത്തിയിരുന്നത്. എസ്.ബി.ടിയില്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണ വായ്പയും പലരില്‍ നിന്നും വാങ്ങിയ തുകയും തിരിച്ച് നല്‍കാനുണ്ടായിരുന്നു. ഇഞ്ചിയുടെ വിലത്തകര്‍ച്ചയും വാഴ കൃഷി നശിച്ചതുമാണ് വര്‍ഗീസിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ആത്മഹത്യകള്‍ തുടരുന്നതിനാല്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വര്‍ഗീസിന്റെ മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.