കുടുംബങ്ങള്‍ ഹിന്ദുസമാജത്തിന്റെ അടിത്തറ: കെ.പി. ശശികല ടീച്ചര്‍

Friday 15 May 2015 10:20 pm IST

ചെറുവള്ളി: കുടുംബങ്ങളാണ് ഹിന്ദുസമാജത്തിന്റെ അടിത്തറയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ചെറുവള്ളി ഹിന്ദുമഹാസംഗമത്തിന്റെ ഭാഗമായി നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ സമാജത്തെ അവഹേളിക്കുകയാണ് ചെയ്യുന്നതെന്നും ടീച്ചര്‍ പറഞ്ഞു. ചെറുവള്ളി എന്‍.എസ്.എസ്. ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡോ. പൊന്നമ്മ വിജയന്‍ പൊന്‍വേല്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബാലഗോകുലം ഭഗിനി പ്രമുഖ് കെ. സിന്ധുരാജ്, മാതൃസമിതി അധ്യക്ഷ എസ്. സിന്ധുദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന നേതൃസമ്മേളനത്തില്‍ ആര്‍എസ്എസ് പൊന്‍കുന്നം താലൂക്ക് സംഘചാലക് പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മണ്ഡല്‍കാര്യവാഹ് ശ്യാം മോഹന്‍ വിഷയാവതരണം നടത്തി. ചര്‍ച്ചയില്‍ വിവിധ സമുദായ സംഘടനാനേതാക്കള്‍, ക്ഷേത്രഭാരവാഹികള്‍, അദ്ധ്യാത്മികസംഘടനാ നേതാക്കളും പങ്കെടുത്തു. സമാപന സഭയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ആര്‍. അനൂപ് പാവട്ടിക്കല്‍, ഡി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.