ഇത്തിത്താനം: ഇളങ്കാവ് ദേവീക്ഷേത്രത്തിന് സമീപത്തുവച്ച് തപസ്യ ഗ്രാമസേവാസമിതിയുടെ ഉദ്ഘാടനവും ഹിന്ദുമഹാസംഗമവും 17ന് നടക്കും. വാഴൂര്‍ തീര്‍ത്ഥപാദശ്രമം അദ്ധ്യക്ഷന്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കെപിഎം എസ് ജനറല്‍ സെക്രട്ടറി റ്റി.പി. ബാബു, യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിഎസ്എസ് സംസ്ഥാന ട്രഷറര്‍ എം.പി. രാധാകൃഷ്ണന്, എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് വി.ആര്. രാജു തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ഡോ. എ.കെ. അപ്പുക്കുട്ടന് (കേരള ഹിന്ദു സാംബവസമാജം), ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് വി.എം. ശ്രീധരന് നായര്‍, ചിറവമുട്ടം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഹരി കെ. നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: