തിരുവനന്തപുരം: മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് വാങ്ങിക്കാനുള്ള കര്‍മ്മ പദ്ധതിയുമായി കണ്‍സ്യൂമര്‍ ഫെഡ്.ഒരു മൗസ് ക്ലിക്കില്‍ ഉപഭോക്താക്കള്‍ക്ക് മദ്യമെത്തിക്കുന്ന പദ്ധതിയുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്തിറങ്ങാനുളള കാരണമിതാണ്.
ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് വൈബ്സൈറ്റില്‍ പ്രവേശിച്ച് ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാം .ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീതുമായി കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലെത്തിയാല് ക്യൂ നില്‍ക്കാതെ ഇഷ്ടപ്പെട്ട മദ്യം വാങ്ങിക്കാം.
മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
സംസ്ഥാനത്തു മദ്യ ഉപഭോഗം കുറയ്ക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും മദ്യവില്‍പ്പനയിലൂടെയുള്ള വരുമാനം തങ്ങള്‍ക്കു വേണ്ടെന്നും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴാണു കണ്‍സ്യുമര്‍ഫെഡിന്റെ ആധുനിക മദ്യവില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: