അഞ്ച് കവിതകള്‍

Saturday 16 May 2015 3:41 pm IST

1. ഗൗളി ഗൗളി മുറിച്ചിട്ട വാലിന്റെ നൊമ്പര നൃത്തമാണ് ഞാന്‍.

2.കണവകള്‍ കണവകള്‍ ഇന്നും ഇരപിടിക്കുന്നത് മഷി പ്രയോഗത്തില്‍ തന്നെ, കടല്‍ക്കയങ്ങളിലല്ലെന്ന്്മാത്രം.

3.കുറുക്കന്‍ വെയില്‍ കൂടിവരികയാണ് മഴകുറഞ്ഞും. വെയിലിനെ നനച്ചുകൊണ്ട് മഴ പെയ്യില്ലെന്ന് തിരിച്ചറിഞ്ഞ കുറുക്കന്‍മാര്‍ കാടുവിട്ട് നാട്ടിലേക്കറിങ്ങി.

4.വാക്ക് പറഞ്ഞ് തീര്‍ക്കാന്‍ പറ്റാത്ത വികാര ഭാരത്താല്‍ വാക്ക് അര്‍ത്ഥത്തിലേക്ക് തിരിച്ചുപോയി.

5.അവള്‍ ഊമയായ ഒരു പുഴ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.