ന്യൂദല്‍ഹി: ഏഷ്യന്‍ അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. 29 അംഗ ടീമില്‍ 14 പുരുഷന്മാരും 15 വനിതകളുമാണുള്ളത്. ടിന്റു ലൂക്കയ്ക്കും മയൂഖ ജോണിക്കും സംഘത്തില്‍ ഇടം നല്കി. ഡിസ്കസ് താരം സീമ പൂനിയ തഴയപ്പെട്ടു. രണ്ടു വ്യക്തിഗത ഇനങ്ങളിലെയും നാലു റിലേകളിലെയും ട്രയല്സുകള്ക്കുശേഷം ടീം വിപുലപ്പെടുത്തും.ജൂണ്‍ മൂന്നു മുതല്‍ ഏഴുവരെ ചൈനയിലെ വുഹാനിലാണ് മീറ്റ്.
ടീം: പുരുഷന്മാര്- ധരംബീര്‍ സിങ് ( 200 മീറ്റര്‍) രാജീവ് അരോക്യ (400 മീറ്റര്‍), ജിന്സണ് ജോണ്സന് (800 മീറ്റര്‍), ജി.ലക്ഷ്മണന് (5000 മീറ്റര്‍), നവീന്‍ കുമാര്‍ (3000 മീറ്റര്‍), ജെയ്വീര് സിങ് (3000മീറ്റര്‍), സിദ്ധാന്ത് തിങ്കല്യ (110 മീറ്റര്‍ ഹര്‍ഡില്‍സ്), ദുര്‍ഗേഷ് കുമാര്‍ പാല് (400 മീറ്റര്‍ ഹല്ഡില്സ്), കെ. പ്രേം കുമാര്‍ (ലോങ് ജംപ്), ഇന്ദ്രജീത് സിങ് (ഷോട്ട് പുട്ട്), വികാസ് ഗൗഡ (ഡിസ്കസ്), അര്ജുന് (ഡിസ്കസ്) ദേവേന്ദര്‍ സിങ് (ജാവലിന്‍), നീരജ് ചോപ്ര (ജാവലിന്‍).
വനിതകള്‍- ശ്രബാനി നന്ദ (100, 200 മീറ്ററുകള്‍), എം.ആര്. പൂവമ്മ ( 400 മീറ്റര്‍), ടിന്റുലൂക്ക (800 മീറ്റര്‍), എം. ഗോമതി (800 മീറ്റര്‍), ലളിത ബബ്ബാര്‍ (3000 മീറ്റര്‍), ജി. ഗായത്രി (100 മീറ്റര്‍ ഹര്‍ഡില്‍സ്), ടി. ദീപിക ( 100 മീറ്റര്‍ ഹര്‍ഡില്‍സ്), അനു രാഘവന് ( 400 മീറ്റര്‍ ഹര്‍ഡില്‍സ്), വി. സുരേഖ (പോള്‍വോള്‍ട്ട്), മയൂഖ ജോണി ( ലോങ് ജംപ്), നവജീത് കൗര്‍ ധില്ലന് (ഡിസ്കസ്), സുമന് ദേവി (ജാവലിന്‍) അന്നു റാണി ( ജാവലിന്‍), പൂര്‍ണിമ ഹെംബ്രാം (ഹെപ്റ്റാത്ലണ്) ലിസ്കി ജോസഫ് (ഹെപ്റ്റാത്ലണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: