മാധ്യമങ്ങള്‍ ദേശീയ താല്‍പര്യങ്ങളെ താറടിച്ചു കാട്ടുന്നു; ബിഎംഎസ്

Saturday 16 May 2015 11:37 pm IST

ആലപ്പുഴ: കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പത്രങ്ങളും ചാനലുകളും ഇടതു-വലതു ചായ്‌വ് വ്യക്തമായി പ്രകടിപ്പിച്ച് ദേശീയ താല്പര്യങ്ങളെ താറടിച്ചു കാട്ടുകയാണെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. എം.പി. ഭാര്‍ഗവന്‍. ഓള്‍ കേരള അണ്‍എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ താല്പര്യമുള്ള സംഘടനകളെ അധിക്ഷേപിക്കുവാനും ഒറ്റപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത തൊഴിലാളികള്‍ക്ക് മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണ് ബിഎംഎസ്. മറ്റു ട്രേഡ് യൂണിയനുകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുമ്പോള്‍ തൊഴിലാളികള്‍ സത്യം തിരിച്ചറിഞ്ഞ് ബിഎംഎസില്‍ അണിചേരുകയാണെന്നും ഭാര്‍ഗവന്‍ ചൂണ്ടിക്കാട്ടി. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അവകാശ പോരാട്ടങ്ങള്‍ക്കൊപ്പം രാഷ്ട്രീയത്തോടുള്ള കടമയും നിര്‍വഹിക്കുന്നതാണ് ബിഎംഎസിനെ തൊഴിലാളികള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തുന്നതെന്ന് ഫെറ്റോ പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. അണ്‍ എയ്ഡഡ് മേഖലയില്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ജി.കെ. അജിത്, വൈസ് പ്രസിഡന്റ് ആശാമോള്‍, സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. ചന്ദ്രലത തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച്. നൂര്‍ജഹാന്‍, ബിനു ഗോപാല്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ സ്വാഗതവും സി.എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഡ്വ. ടി.പി. സിന്ധുമോള്‍ (പ്രസിഡന്റ്), എസ്. വാരിജാക്ഷന്‍, കെ. ചന്ദ്രലത, പ്രസീത, ഇ. ദിവാകരന്‍, കെ.രേണുക (വൈസ് പ്രസിഡന്റുമാര്‍), സി.എസ്. ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി), ബി. രാജശേഖരന്‍, സുഷമ്മ ഗ്ലേാറിസ്, ബിനുഗോപാല്‍, രാംപ്രകാശ് (സെക്രട്ടറിമാര്‍) എന്നിവര്‍ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.