ഖാലിം കൊടും ക്രിമിനല്‍

Sunday 17 May 2015 1:02 am IST

കൊച്ചി: ലൗ ജിഹാദിനിരയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഖാലിം കൊലക്കേസിലുള്‍പ്പെടെ പ്രതിയായ കൊടും ക്രിമിനല്‍. ഇയാള്‍ പ്രണയം നടിച്ച് അഞ്ചോളം പെണ്‍കുട്ടികളെ വലയില്‍ കുരുക്കിയിട്ടുള്ളതായും പറയുന്നു. ചാവക്കാട് വലിയകത്ത് വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ ഖാലിം എന്ന ഖലീല്‍ തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായതോടെ നാട്ടുകാര്‍ക്കു പോലും ദുരൂഹ കഥാപാത്രമാണ്. പ്രദേശത്ത് ഖാലിം തങ്ങള്‍ എന്നറിയപ്പെടുന്ന ഇയാള്‍ ബിജെപി പ്രവര്‍ത്തകനായ പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. വടക്കേക്കാട്് സിപിഎം നേതാവായ സുബിനെയും കോണ്‍ഗ്രസ് നേതാവായ ഷിഹാബിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഖാലിം പ്രതിയാണ്. ഇതില്‍ സുബിന്‍ പിന്നീട് വാഹനമിടിച്ച് മരിച്ചിരുന്നു. ഖാലിം ആണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചോളം വധശ്രമക്കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട് കുറച്ചുനാള്‍ ജയിലിലായിരുന്നു. നാട്ടില്‍ ഭാര്യയും മൂന്ന് കുട്ടികളുമുള്ള ഇയാള്‍ അട്ടപ്പാടിയില്‍ കൃഷിയാവശ്യത്തിനെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും എറണാകുളത്തെത്തിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായതിന് ശേഷം ധാരാളം സാമ്പത്തികം ലഭിച്ചതായും നാട്ടുകാര്‍ പറയുന്നു. പുതിയ സംഭവം അറിഞ്ഞതോടെ പ്രദേശവാസികളും അമ്പരപ്പിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.