സൗദി: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ദുബായിലേയ്ക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തില്െപ്പട്ട് മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി അബു, ബസ് ഡ്രൈവര്‍ അത്താണിക്കല്‍ അബ്ദുല്‍ ലത്തീഫ്, തീര്‍ത്ഥാടകനായ കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്. 57 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 12 പേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം. റുവൈസ് താരിഫ് എന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ പാലത്തിനടുത്ത് വച്ച് മുന്‍വശത്തെ ടയര്‍ പൊട്ടി ബസ് മറിയുകയായിരുന്നു. ദുബായില്‍ നിന്ന് ഈ മാസം ആറിനാണ് സ്ത്രീകളും കുട്ടികളുമടക്കം അറുപതംഗം തീര്‍ത്ഥാടക സംഘം സൗദിയിലേയ്ക്ക് പോയത്. അബുവായിരുന്നു യാത്രയുടെ കോര്‍ഡിനേറ്റര്‍. അബ്ദുള്‍ ലത്തീഫാണ് ബസ് ഓടിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: