കോഴിക്കോട് തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം

Sunday 17 May 2015 3:57 pm IST

കോഴിക്കോട്: ജില്ലയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. രാവിലെ എട്ടുമുതലാണു കടലാക്രമണം ആരംഭിച്ചത്. കഴിഞ്ഞ രാത്രിമുഴുവന്‍ ജില്ലയിലനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്നായിരുന്നു കടലാക്രമണം. കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഭിത്തിയിടിഞ്ഞു വീണു മൂന്നുപേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. തീരപ്രദേശത്തു താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. 500 ഓളം വീടുകളാണു ഭീഷണി നേരിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.